പലരേയും അലട്ടുന്ന പ്രശ്നമാണ് മഞ്ഞനിറത്തിലുള്ള പല്ലുകള്‍. പ്രകൃതി ദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ മഞ്ഞപ്പല്ലുകള്‍ വെളുപ്പിച്ചെടുക്കാം.
15 മിനിട്ട് ആര്യവേപ്പിന്റെ ഇല ചവച്ചാല്‍ മഞ്ഞപ്പല്ലുകള്‍ മാറികിട്ടും. അതുപോലെ, ചെറുനാരങ്ങയും ഉപ്പും കലര്‍ത്തി പല്ലില്‍ തേച്ച്നോക്കൂ. ഒരാഴ്ച കൊണ്ട് നല്ല ഫലം കിട്ടും. ക്യാരറ്റ് ജ്യൂസും ഉപ്പും ഉപയോഗിച്ച് പല്ലുകള്‍ തേക്കുന്നതും പല്ലിന് തൂവെള്ള നിറം നല്‍കും.
കറുവ ഇലയുടെ പൊടി പാല്‍ ഉപയോഗിച്ച് പേസ്റ്റാക്കി പല്ല് തേക്കാം. മഞ്ഞള്‍പ്പൊടി മഞ്ഞയാണെന്ന് കരുതി പല്ല് മഞ്ഞയാകില്ല. മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്തത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ പല്ലില്‍ തേക്കാം.
മിനറല്‍സും മെഗ്നീഷ്യവും അടങ്ങിയ പഴത്തിന്റെ തൊലി മഞ്ഞപ്പല്ല് ഇല്ലാതാക്കി പല്ലിന് വെളുപ്പ് നിറം നല്‍കും. ഒരുദിവസം മൂന്ന് തവണയെങ്കിലും പഴത്തൊലി ഉപയോഗിച്ച് പല്ല് തേക്കാം.
ഉപ്പും ബേക്കിങ് സോഡയും ചേർത്ത് പല്ല് വൃത്തിയാക്കാം. മഞ്ഞപ്പല്ലുകള്‍ പെട്ടെന്ന് മാറിക്കിട്ടും.
Post Your Comments