ഡല്‍ഹി: ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരം ‘ക്വാഡി’ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ ടോക്യോയിലെത്തുന്ന പ്രധാനമന്ത്രി ജപ്പാനില്‍ 40 മണിക്കൂര്‍ ചെലവിടും. ഇതിനിടെ 23 പരിപാടികളില്‍ നരേന്ദ്ര മോദി പങ്കെടുക്കും.
ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന ‘ക്വാഡി’ന്റെ നേതൃതലയോഗം തിങ്കളാഴ്ച ടോക്യോയില്‍ ആരംഭിക്കും. 23, 24 തീയതികളിലാണ് ക്വാഡ് യോഗം. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും.
36 ജാപ്പനീസ് കമ്പനികളുടെ മേധാവികളുമായി മോദി കൂടിക്കാഴ്ച നടത്തും. യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.
Delhi | Prime Minister Narendra Modi departs for Japan
PM Modi will visit Tokyo, Japan from 23-24 May at the invitation of Japanese Prime Minister Fumio Kishida. pic.twitter.com/veNN2Yp7W3
— ANI (@ANI) May 22, 2022
Post Your Comments