KeralaLatest NewsNews

ഇങ്ങനെ പോയാൽ പിണറായി കേരളത്തെ ശ്രീലങ്കയാക്കും: വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായതോടെ വിമർശനങ്ങളുമായി പ്രതിപക്ഷം രംഗത്ത്. ഇങ്ങനെ പോയാൽ പിണറായി കേരളത്തെ ശ്രീലങ്കയാക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സുബോധന്‍ പറഞ്ഞു. കല്ലിയൂര്‍,​ വെള്ളായണി കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റികള്‍ ഊക്കോട് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു സുബോധന്റെ വിമർശനം.

Also Read:കേരളത്തില്‍ ഇനി നാല് മുന്നണികൾ? തൃക്കാക്കരയില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം

‘ഇന്ധന ,ഗ്യാസ് വിലക്കയറ്റം മാത്രമല്ല, നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നിട്ടും ജിഎസ്‌ടി ഉപേക്ഷിച്ച്‌ മറ്റു സംസ്ഥാനങ്ങളെപ്പോലെ ജനങ്ങള്‍ക്ക്‌ അൽപ്പമെങ്കിലും ആശ്വാസം നല്‍കാതെ കേരളത്തെ വറുതിയിലാക്കിയിരിക്കുകയാണ് സര്‍ക്കാർ. ഇന്ന് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയെങ്കില്‍ നാളെ സര്‍ക്കാര്‍ -സര്‍ക്കാരിതര ജീവനക്കാര്‍ക്കും ഈ ഗതികേട് ഉറപ്പാണ്’, അദ്ദേഹം വ്യക്തമാക്കി.

നിത്യോപയോഗ സാധനങ്ങളുടെയും, ഗ്യാസ് -ഇന്ധന വിലയുടെയും നിരക്ക് നിയന്ത്രണാതീതമാകുമ്പോള്‍ കേരളം മറ്റൊരു ശ്രീലങ്കയാകുമെന്നത് ഉറപ്പുള്ള വസ്തുതയാണെന്നും, ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സുബോധൻ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button