ഫ്രഷ് ടു ഹോമിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി രൺവീർ സിംഗ് ചുമതലയേറ്റു. ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ ഓൺലൈൻ ഫ്രഷ് മാർക്കറ്റാണ് ഫ്രഷ് ടു ഹോം.
ഉപഭോക്താക്കൾക്ക് ശുദ്ധമായ ഉൽപന്നങ്ങളാണ് ഫ്രഷ് ടു ഹോം നൽകുന്നത്. ഗുണമേന്മയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് ഫ്രഷ് ടു ഹോം ഉൽപന്നങ്ങൾ. ‘ഫ്രഷ് ടു ഹോമിന്റെ പുതിയ പരസ്യ ക്യാമ്പയിനുകൾ തയ്യാറാക്കിയിട്ടുണ്ട്. ഗുണമേന്മയ്ക്ക് കുറുക്കുവഴികളില്ല എന്നതാണ് ക്യാമ്പയിനിന്റെ പുതിയ ആപ്തവാക്യം’, കമ്പനി സിഇഒ ഷാൻ കടവിൽ പറഞ്ഞു.
Also Read: ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ
ഇന്ത്യയിൽ പ്രധാനപ്പെട്ട 150 ലധികം നഗരങ്ങളിലാണ് ഫ്രഷ് ടു ഹോം സർവീസ് നിലവിലുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഒമാൻ, സൗദി എന്നീ വിദേശ രാജ്യങ്ങളിലേക്കും ഫ്രഷ് ടു ഹോം സർവീസ് വ്യാപിപ്പിക്കും.
Post Your Comments