കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാനാവാത്ത അവസ്ഥയായിരിക്കും പലര്‍ക്കും. അതുകൊണ്ട് തന്നെ, കഴുത്തിലെ കറുപ്പകറ്റാന്‍ കഷ്ടപ്പെടുന്നവര്‍ ഒട്ടും കുറവല്ല. കഴുത്തിലേയും കൈമുട്ടുകളിലേയും കറുപ്പാണ് പലപ്പോഴും നമ്മുടെ സൗന്ദര്യബോധത്തെ ഉണര്‍ത്തുന്നത്.
എന്നാല്‍, ഇത്തരത്തില്‍ കഴുത്തിലെയും കൈകാലുകളിലേയും കറുപ്പ് മാറ്റാന്‍ ചില വഴികളുണ്ട്. ശരീരത്തിലെ മറ്റേത് ഭാഗങ്ങളെ അപേക്ഷിച്ച് നോക്കിയാലും പലപ്പോഴും കഴുത്തിനും കൈമുട്ടിനും കറുപ്പ് കൂടുതലായിരിക്കും. ഇത് മാറ്റാന്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
ബേക്കിംഗ് സോഡ ഏറ്റവും ചിലവ് കുറഞ്ഞ സൗന്ദര്യസംരക്ഷണ സഹായിയാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെ മാറ്റുന്നു. അല്‍പ്പം ബേക്കിംഗ് സോഡ എടുത്ത് പേസ്റ്റാക്കി കഴുത്തിലും കൈമുട്ടിലും പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുക. ഉരുളക്കിഴങ്ങ് ജ്യൂസാക്കി കഴുത്തിനു ചുറ്റും പുരട്ടുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെ മാറ്റുന്നു.
ഉരുളക്കിഴങ്ങും നാരങ്ങാ നീരും മിക്സ് ചെയ്ത് കറുപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയുക. മുഖം വെളുക്കാനും മുടി വളരാനും കറ്റാര്‍വാഴ ഉപയോഗിക്കാറുണ്ട്. എന്നാല്‍, കഴുത്തിലേയും കൈമുട്ടിലേയും കറുപ്പകറ്റാനും കറ്റാര്‍ വാഴ ഉപയോഗിക്കാം. കിടക്കാന്‍ നേരത്ത് കറ്റാര്‍വാഴയുടെ നീര് പുരട്ടി രാവിലെ കഴുകിക്കളയുക. ഇത് ചര്‍മ്മത്തിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.
ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും പാല്‍ തന്നെയാണ് മുന്നില്‍. പാല്‍ കഴുത്തിന് പുറകിലും കൈമുട്ടിലും തേയ്ക്കുന്നത് ഇവിടങ്ങളിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നാരങ്ങ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളേയും കറുത്ത പാടിനേയും ഇല്ലാതാക്കുന്നു. നാരങ്ങ നീര് കൈമുട്ടിലും കഴുത്തിലും പുരട്ടി 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇങ്ങനെ ചെയ്യാം.
പഞ്ചസാരയാണ് മറ്റൊരു പ്രതിവിധി. പഞ്ചസാര ഉപയോഗിച്ച് കഴുത്തില്‍ സ്ക്രബ്ബ് ചെയ്യുന്നത് കറുത്ത നിറം മാറാന്‍ സഹായിക്കുന്നു.
Post Your Comments