COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 467 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ഞായറാഴ്ച്ച 467 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 493 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 2 മരണങ്ങളാണ് ഞായറാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,301 വാക്‌സിൻ ഡോസുകൾ

7,63,042 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,47,492 പേർ രോഗമുക്തി നേടി. 9,130 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 77 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: കേന്ദ്ര ഫണ്ടില്‍ പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കി: പ്രതിഷേധവുമായി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button