Latest NewsNewsIndia

ബംഗാള്‍ ആണ്‍ കടുവകളും കൂട്ടത്തോടെ ഇന്ത്യയിലേയ്ക്ക്

ഇഷ്ടപ്പെട്ട പെണ്‍ തുണയ്ക്ക് വേണ്ടിയുള്ള അടിപിടി കടുവകള്‍ക്കിടയിലും, പോരാട്ടത്തില്‍ തോറ്റവര്‍ ഇന്ത്യയിലേയ്ക്ക് : കൗതുകകരമായ ചില വസ്തുതകളുമായി ഗവേഷകര്‍

കൊല്‍ക്കത്ത: തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഇണയ്ക്ക് വേണ്ടി മൃഗങ്ങളുടെയിടയിലും മത്സരം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവേഷകരുടെ റിപ്പോര്‍ട്ട്. ഇതിന് ഉദാഹരണമായി അവര്‍ എടുത്ത് കാണിക്കുന്നത് ബംഗ്ലാദേശിലെ ആണ്‍ കടുവകള്‍ തമ്മിലുള്ള പോരാട്ടമാണ്. പെണ്‍ കടുവയ്ക്ക് വേണ്ടി ആണ്‍ കടുവകള്‍ തമ്മില്‍ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

Read Also:ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് ആറു കോടി രൂപയിലധികം രൂപ

ബംഗ്ലാദേശില്‍ നിന്നും സുന്ദര്‍ബന്‍സ് വനപ്രദേശത്തേയ്ക്ക് ഇണയെ തേടി കടുവകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് ഗവേഷകര്‍ കടുവകളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. സുന്ദര്‍ബന്‍സ്, ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിലൂടെയാണ് കടുവകളുടെ വരവ്. ജനുവരി മുതല്‍ ഇത്തരത്തില്‍ നാല് ആണ്‍ കടുവകളാണ് സുന്ദര്‍ബന്‍സിലേയ്ക്ക് എത്തിയത്. ഇഷ്ടപ്പെട്ട പെണ്‍ തുണയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പരാജയപ്പെടുന്ന കടുവകളാണ് ബംഗ്ലാദേശില്‍ നിന്നും എത്തുന്നതെന്നാണ് കരുതപ്പെടുന്നത്.

നവംബറിനും ജനുവരിക്കുമിടയിലുള്ള പ്രത്യുത്പാദനവേളയിലാണ് ഇവ കൂടുതലായി എത്തുന്നതെന്ന് പശ്ചിമബംഗാള്‍ വനം വകുപ്പ് വകുപ്പ് മന്ത്രി ജ്യോതിപ്രിയ മാലിക് പറയുന്നു.

ഇഷ്ടപ്പെട്ട പെണ്‍ തുണയ്ക്ക് വേണ്ടിയുള്ള അടിപിടിയാണ് ഇത്തരത്തില്‍ കടുവകള്‍ ബംഗ്ലാദേശില്‍ നിന്നും എത്താനുള്ള കാരണമെന്ന് സുന്ദര്‍ബനിലെ കടുവകളെ കുറിച്ച് പഠനങ്ങള്‍ നടത്തുന്ന സോമ സോര്‍ഖേല്‍ പറയുന്നു. പോരാട്ടത്തില്‍ തോറ്റ ആണ്‍ കടുവ, പ്രദേശം ഉപേക്ഷിക്കുകയും അതുവഴി ഗ്രാമാതിര്‍ത്തിയിലേയ്ക്ക് എത്തപ്പെടുകയും ചെയ്യുകയാണെന്നും കരുതപ്പെടുന്നു.

യുദ്ധത്തില്‍ തോല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത കടുവകള്‍ക്ക് ഇര തേടല്‍ എളുപ്പമാകില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിക്കേറ്റ കടുവകള്‍ വളര്‍ത്തുമൃഗങ്ങളെ ആഹാരമാക്കാനാണ് ഗ്രാമപ്രദേശങ്ങളിലേക്ക് എത്തുക. ഇത്തരത്തില്‍ എത്തുന്ന കടുവകളുടെ സഞ്ചാര പാത മനസിലാക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button