ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ സ്മൃതി കുടീരത്തിൽ പ്രണാമമർപ്പിച്ച് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. അദ്ദേഹത്തിന്റെ മുപ്പത്തി ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ‘വീർ ഭൂമി’ എന്നറിയപ്പെടുന്ന സ്മൃതി കുടീരത്തിൽ പ്രണാമം അർപ്പിക്കാൻ എത്തിയതായിരുന്നു ഇരുനേതാക്കളും.
മറ്റു പ്രധാന കോൺഗ്രസ് നേതാക്കളും പ്രണാമം അർപ്പിക്കാൻ എത്തിയിരുന്നു.
1991 മെയ് 21ന് രാത്രി 10.30 യോടെയാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെത്തിയ അദ്ദേഹത്തെ എൽടിടിഇയുടെ മനുഷ്യബോംബ് ആയിരുന്ന തനു കൊലപ്പെടുത്തുകയായിരുന്നു. ഈ സ്ഫോടനത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്.
രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷം തടവുശിക്ഷ അനുഭവിച്ച ജി പേരറിവാളൻ എന്ന പ്രതി കഴിഞ്ഞ ദിവസം ജയിൽമോചിതനായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടൽ മൂലമാണ് അയാൾ മോചിതനായത്. ബോംബ് തയ്യാറാക്കാൻ ബാറ്ററി വാങ്ങിച്ചു കൊടുത്തു എന്ന കുറ്റം ചുമത്തിയാണ് പത്തൊമ്പതുകാരനായ പേരറിവാളനെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments