മുംബൈ: പ്രമാദമായ ഷീന ബോറ വധക്കേസില്‍ ആറര വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങി പ്രതി ഇന്ദ്രാണി മുഖര്‍ജി. ഏറെക്കാലമായി ജയിലിലാണെന്നും നിയമപരമായി ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുംബൈ ബൈക്കൂള ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇന്ദ്രാണി മുഖര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
‘തന്നെ വേദനിപ്പിച്ച ആരോടും വ്യക്തി വിരോധമില്ല. ജയിലിലെ ജീവിതം തന്നെ പലതും പഠിപ്പിച്ചു. ഇപ്പോള്‍ ജീവിതത്തെ മറ്റൊരു ലെന്‍സിലൂടെ കാണുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. അതൊരു യാത്രയായിരുന്നു. ഞാന്‍ ക്ഷമയോടെയിരിക്കാന്‍ പഠിച്ചു’- ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു.
Read Also: സിനിമയെ വെല്ലും കൊലപാതകം: ആരാണ് ഇന്ദ്രാണി മുഖർജി? ഷീന ബോറ വധക്കേസില്‍ അവരുടെ പങ്ക്?
‘പുറത്തിറങ്ങിയതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ വീട്ടിലേക്കാണ് പോവുന്നത്. പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ല. താന്‍ ഒരു പുസ്തകം എഴുതുന്നുണ്ട്. പക്ഷെ, അത് തന്റെ ജയില്‍വാസത്തെക്കുറിച്ചല്ല. നീതിന്യായ വ്യവസ്ഥയിലുള്ള എന്റെ വിശ്വാസം തിരികെ വന്നു. രാജ്യത്തെ നിയമങ്ങള്‍ എല്ലാവരും ബഹുമാനിക്കണം. നീതി കിട്ടുന്നത് ചിലപ്പോള്‍ വൈകിയേക്കാം. പക്ഷെ, നീതി നടപ്പാകും’- ഇന്ദ്രാണി മുഖര്‍ജി അഭിപ്രായപ്പെട്ടു.
Post Your Comments