KeralaLatest News

കടുത്ത മതവിമര്‍ശകനായ യുക്തിവാദി നേതാവ് ഇ എ ജബ്ബാര്‍ ഇസ്ലാമിലേക്ക് മടങ്ങിയോ? പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത

കൊച്ചി: യുക്തിവാദികളും വിശ്വാസികളും തമ്മിൽ എപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുള്ള തർക്കങ്ങളിൽ പ്രധാനമാണ് മതം വിടലും മതത്തിലേക്ക് ചേരലും. തമിഴ്‌നാട്ടിലെ മോട്ടിവേഷൻ സ്പീക്കറായ ശബരി മാല ഇസ്ലാം മതം സ്വീകരിച്ചത് വളരെ സന്തോഷത്തോടെയാണ് ഇവരുടെ ഗ്രൂപ്പുകളിൽ ആഘോഷിച്ചത്. എന്നാൽ, ഇതിനു ശേഷം ഇസ്ലാമിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി കിട്ടിയത്. ചെമ്മാട് ദാറുല്‍ ഹുദയില്‍ നിന്ന് ഹുദവി പട്ടത്തിന് വേണ്ടി 12 വര്‍ഷം പഠിച്ച അസ്‌ക്കര്‍ അലി ഹുദവി, എന്ന 24കാരന്‍ ഇസ്ലാം ഉപേക്ഷിച്ച്‌ സ്വതന്ത്രചിന്തയിലേക്ക് വന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നത്.

മര്‍ദ്ദനവും വധഭീഷണിയുമാണ് അസ്‌ക്കര്‍ അലിക്ക് തീവ്ര ഇസ്ലാമിസ്റ്റുകളില്‍നിന്ന് ഉണ്ടായത്. ഇതേ ചൊല്ലി സോഷ്യല്‍ മീഡിയയിലും വലിയ വാക്പോരാണ് ഉണ്ടായത്. എന്നാലിപ്പോൾ,
ഇവരെ ആഹ്ലാദത്തില്‍ ആഴ്‌ത്തിക്കൊണ്ടുള്ള വലിയ ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കേരളത്തില്‍ ആദ്യമായി ഇസ്ലാമിനെ തുറന്ന് എതിര്‍ക്കാന്‍ ധൈര്യപ്പെട്ട, യുക്തിവാദി നേതാവും പ്രാസംഗികനുമായ ഇ എ ജബ്ബാര്‍ ഇസ്ലാം സ്വീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു അത്. കേരളത്തിലെ അറിയപ്പെടുന്ന യുക്തിവാദിയും പ്രഭാഷകനും എഴുത്തുകാരനുമാണ് ഇ എ ജബ്ബാര്‍.

ഖുര്‍ആനിന്റെയും ഇസ്ലാമിന്റെയും വിമര്‍ശകന്‍ എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. നിരവധി യുക്തിവാദ സംഘടനകളുടെ സജീവ അംഗമാണ്. കേരള യുക്തിവാദി സംഘത്തിന്റെ വൈസ് പ്രസിഡന്റും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്നു. കേരള യുക്തിവാദി സംഘത്തിന്റെ ഔദ്യോഗിക മാസികയായ യുക്തിരേഖ മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം കൂടിയായിരുന്നു അദ്ദേഹം. ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ചശേഷം സ്വതന്ത്ര ചിന്തയ്ക്കും നിരീശ്വരവാദത്തിനും വേണ്ടിയുള്ള തന്റെ ആക്ടിവിസം തുടരുകയാണ്. ‘നാല്‍പ്പതുവര്‍ഷത്തെ നിരീശ്വരവാദത്തിനുശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാര്‍ ഇസ്ലാം സ്വീകരിച്ചു’ എന്ന ക്യാപ്ഷനോടെ അദ്ദേഹത്തിന്റെ പടവും വച്ചാണ് പ്രചാരണം കൊഴുക്കുന്നത്.

വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ ഈ വാര്‍ത്ത ഒഴുകിയെത്തുകയും വലിയ ആഘോഷങ്ങൾ നടക്കുകയും ചെയ്തു. എന്നാൽ ഇത് തെറ്റായ വാർത്തയായിരുന്നു. ആരോ ട്രോളന്മാർ ചെയ്ത ഒരു പോസ്റ്റർ ആണ് വിശ്വാസികളായ തീവ്ര ചിന്താഗതിക്കാർ എടുത്തു കൊണ്ട് പോയി പ്രചരിപ്പിച്ചത്. കാളപെറ്റാല്‍ കയര്‍ എടുക്കുന്ന ക്ഷിപ്രവിശ്വാസ ശീലത്തിന്റെ ഒരു ഉദാഹരണം കൂടിയായി ഈ വാര്‍ത്തയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

 

shortlink

Post Your Comments


Back to top button