ന്യൂഡൽഹി: ഡൽഹിയിൽ തീയണയ്ക്കാൻ അഗ്നിശമന സേനയിൽ പുതിയ ഫയർമാൻ റോബോട്ടിനെ പരിചയപ്പെടുത്തി ആം ആദ്മി സർക്കാർ. രണ്ട് റിമോട്ട് കണ്ട്രോൾ റോബോട്ടുകളെയാണ് സേനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിലെ തെരുവുകളിലും അപകടകരമായ പ്രദേശങ്ങളിലുമെത്തി വളരെ വേഗത്തിൽ തീയണയ്ക്കാൻ റോബോട്ടിനെ കൊണ്ട് സാധിക്കും. അഗ്നിശമന സേനാംഗങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത മേഖലകളിൽ തീപിടിച്ചാൽ, അവിടത്തെ തീയണയ്ക്കാനും ഈ റോബോട്ടിനെ കൊണ്ട് സാധിക്കും.
റോബോട്ടുകളെ കൊണ്ടുള്ള തീയണയ്ക്കൽ പരീക്ഷണം നടത്തുകയാണെന്നും പരീക്ഷണം വിജയകരമാവുകയാണെങ്കിൽ കൂടുതൽ റോബോട്ടുകളെ സേനയിൽ ഉൾപ്പെടുത്തുമെന്ന് ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദർ ജെയ്ൻ വ്യക്തമാക്കി. ഈ റോബോട്ടുകളെ ഓസ്ട്രേലിയയിൽ നിന്ന് വാങ്ങിയതാണെന്നും തീയണയ്ക്കാൻ ഫലപ്രദമായി സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments