കയ്പ്പ് കൂടിയതിനാൽ ഭക്ഷണത്തിൽ നിന്നും ഭൂരിഭാഗം പേരും പൂർണ്ണമായും പാവയ്ക്കയെ മാറ്റി നിർത്താറുണ്ട്. എന്നാൽ, ഒട്ടനവധി ആരോഗ്യഗുണങ്ങളുളള പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. പാവയ്ക്കയുടെ ആരോഗ്യഗുണങ്ങൾ നോക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് പാവയ്ക്ക. ഇതിൽ ഗ്ലൈക്കോസൈഡ്, വിസൈൻ, കാരവിലോസൈഡുകൾ, പോളിപെപ്റ്റെഡ് എന്നീ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
കരളിനെ ശുദ്ധീകരിക്കുന്നതിൽ പ്രധാന പങ്ക് പാവയ്ക്കയ്ക്ക് ഉണ്ട്. കരളിൽ അടിഞ്ഞിരിക്കുന്ന വിഷാംശം ഇല്ലാതാക്കാനും കരൾ ഉൽപാദിപ്പിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കാനും പാവയ്ക്ക സഹായിക്കുന്നു.
Post Your Comments