തിരുവനന്തപുരം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയത്.
വിതുരയിൽ ഇന്ന് രാവിലെ 9 മണിക്കാണ് ആക്രമണമുണ്ടായത്. ബാബു വീടിന്റെ മുന്നിൽ നിൽക്കുമ്പോള് കാട്ടുപോത്ത് വന്ന് കുത്തുകയായിരുന്നു. ഇടത് നെഞ്ചിലാണ് ബാബുവിന് കുത്തേറ്റത്.
Read Also : കൊലക്കുറ്റം: കോൺഗ്രസ് മുൻ പ്രസിഡന്റ് ഇനി അഴിക്കുള്ളിൽ, സിദ്ദു പട്യാല കോടതിയിൽ കീഴടങ്ങി
ബാബുവിനെ ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ചികിത്സ നൽകി. തുടർന്ന്, ഉന്നത ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments