ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് കേസ് ജില്ലാ കോടതിയിലേയ്ക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. കേസ്, വാരണാസി ജില്ലാ കോടതിയിലേയ്ക്ക് മാറ്റിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. സിവില്‍ കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മതസ്ഥാപനത്തിന്റെ സ്വഭാവം പരിശോധിക്കാനുള്ള സര്‍വെയ്ക്ക് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
Read Also:പി.സി ജോര്‍ജിന്റെ മതവിദ്വേഷ പ്രസംഗം കാണണമെന്ന് കോടതി, പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കണം
സര്‍വെയ്ക്കെതിരായി മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മൂന്നു നിര്‍ദ്ദേശങ്ങള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ചു. ഒന്നും അംഗീകരിക്കാനാകില്ലെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. നിലവിലെ കോടതി ഉത്തരവ് നല്‍കുക, കോടതി നടപടികള്‍ക്കുള്ള സ്റ്റേ തുടരുക, ജില്ലാ കോടതിക്കു വിടുക എന്നിവയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍.
അതേസമയം, ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് മസ്ജിദ് കമ്മിറ്റി തള്ളി. കണ്ടത് ജലധാരയെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു.
Post Your Comments