KeralaLatest NewsNews

പോപ്പുലര്‍ ഫ്രന്റ് സമ്മേളനവും മാര്‍ച്ചും,അക്രമം ഉണ്ടാകാതെ നോക്കണം:ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

പോപ്പുലര്‍ ഫ്രന്റ് സമ്മേളനവും മാര്‍ച്ചും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണം: കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രന്റ് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തോടും മാര്‍ച്ചിനോടും അനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിക്കാണ് സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്. ആലപ്പുഴ സ്വദേശി രാജരാമ വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ  ഇടപെടല്‍. പോപ്പുലര്‍ ഫ്രന്റിന്റേയും ബജ്റംഗ്ദളിന്റേയും പരിപാടികള്‍ തടയാനാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നല്‍കിയ അപേക്ഷ പരിഗണിക്കാനും പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read Also: ഇന്ത്യയിലെ ന്യൂനപക്ഷ സമുദായക്കാരെ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്നത് പോപ്പുലര്‍ ഫ്രന്റ് : സൂഫി ഇസ്ലാമിക് ബോര്‍ഡ്

‘റിപബ്ലിക്കിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായിട്ടാണ് ശനിയാഴ്ച വൈകീട്ട് 4.30ന് ആലപ്പുഴയില്‍ വൊളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും പോപ്പുലര്‍ ഫ്രന്റ് നടത്താന്‍ ഒരുങ്ങുന്നത്. സമ്മേളനത്തിന്, ആദ്യം പോലീസ് അനുമതി നിഷേധിച്ചെങ്കിലും, സര്‍ക്കാര്‍ തലത്തില്‍ നിന്നുളള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ്, ബജ്റംഗദളും റാലി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button