Latest NewsIndia

നിഖാത്ത് സരീന്റെ വിജയം പെൺകുട്ടികൾക്ക് സ്വപ്നം കാണാൻ പ്രചോദനം നൽകും: അഭിനന്ദനങ്ങളുമായി രാഷ്ട്രപതി, പ്രധാനമന്ത്രി

ഡൽഹി: വനിതകളുടെ അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ നിഖാത്ത് സരീന് അഭിനന്ദന പ്രവാഹവുമായി പ്രമുഖർ. ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ രംഗത്തെത്തി.

‘വനിതകളുടെ ലോകബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ നിഖാത്ത് സരീന്റെ വിജയത്തിന് ഹൃദയപൂർവ്വമായ ആശംസകൾ. രാജ്യം അവരെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നു. സരീന്റെ ഈ നേട്ടം പെൺകുട്ടികൾക്ക് സ്വപ്നം കാണാൻ പ്രചോദനം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്’. ഇനിയും കിരീടങ്ങൾ ഈ രാജ്യത്തിലേക്ക് കൊണ്ടുവരാൻ സരീനു കഴിയട്ടെ എന്ന് ആശംസിക്കുന്നു’ രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

‘നമ്മുടെ ബോക്സർമാർ നമ്മളെ അഭിമാനം കൊള്ളിച്ചിരിക്കുന്നു. സ്വർണ്ണം നേടിയ നിഖാത്ത് സരീന് ആശംസകൾ. വെങ്കല മെഡലുകൾ നേടിയ പർവീൻ ഹൂഡയ്ക്കും മനീഷ് മൗനും ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു’ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

52 കിലോഗ്രാം വിഭാഗത്തിലാണ് സരീൻ സ്വർണ്ണം നേടിയത്. വിധികർത്താക്കളെല്ലാം ഇവരെ ഐക്യകണ്ഠേന വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button