Latest NewsIndiaNews

‘തീരുമാനം തെറ്റിയില്ല’: ഇന്ന് അവൾ ലോക ചാമ്പ്യനാണെന്ന് നിഖത് സറീൻ്റെ പിതാവ്

ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുക എന്നത് മുസ്ലീം പെൺകുട്ടികൾക്കും രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രചോദനമായി വർത്തിക്കും.

ഹൈദരാബാദ്: വനിതകളുടെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗം ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സറീൻ സ്വർണം നേടി. 5-0 നാണ് തെലങ്കാനയിലെ നിസാമാബാദിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരിയുടെ ജയം. ഇതോടെ ലോക കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ ബോക്സറായി നിഖത് മാറി.

മുൻ ഫുട്ബോൾ താരവും ക്രിക്കറ്റ് താരവുമായ മുഹമ്മദ് ജമീലിന്റെ നാല് പെൺമക്കളിൽ ഒരാളാണ് നിഖാത് സറീൻ. ഒടുവിൽ ബോക്സിംഗ് റിംഗിൽ എത്തിയ അവൾ 14-ാം വയസ്സിൽ ലോക യൂത്ത് ബോക്സിംഗ് ചാമ്പ്യനായി കിരീടമണിഞ്ഞു. ഇതായിരുന്നു തുടക്കം. 11 വർഷങ്ങൾക്കിപ്പുറം ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഹൈദരാബാദുകാരിയുടെ വിജയത്തിൽ പ്രതികരിച്ച് പിതാവ്.

‘മേരി കോമിന്റെ നിഴലിൽ നിന്ന് സൂര്യ വെളിച്ചത്തിലേക്ക് എത്താൻ ക്ഷമയോടെ കാത്തിരിക്കാൻ മകളോട് ഉപദേശിച്ചത് ഞാൻ തന്നെയാണ്. 2017ൽ തോളെല്ലിനേറ്റ പരുക്ക് അവളുടെ ഒരു വർഷം കവർന്നെടുത്തു. പക്ഷേ, അഞ്ച് വർഷത്തിന് ശേഷം നിഖാത് ലോക ചാമ്പ്യനായി മാറിയപ്പോൾ വേദനയും, നിരാശയും എല്ലാം ഒരു ഓർമ്മയായി മാറി’- ജമീൽ അഭിമാനത്തോടെ പറയുന്നു.

Read Also: കണ്ണൂരിൽ വാഹനാപകടം : ടാങ്കർ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

‘ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുക എന്നത് മുസ്ലീം പെൺകുട്ടികൾക്കും രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രചോദനമായി വർത്തിക്കും. ഒരു കുട്ടി, അവൻ ആണോ പെണ്ണോ ആവട്ടെ അവരുടേതായ വഴി കണ്ടെത്തണം, നിഖാത്ത് അവളുടെ സ്വന്തം വഴി കണ്ടെത്തി ഇന്ന് ചാമ്പ്യനായി മാറി’- ജമീൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

‘ 2000-കളുടെ അവസാനത്തിൽ നിസാമാബാദിലോ ഹൈദരാബാദിലോ വനിതാ ബോക്‌സർമാർ ഇല്ലായിരുന്ന കായികരംഗത്തേക്ക് കടക്കുന്നതിൽ നിന്ന് മകളെ അവർ നിരുത്സാഹപ്പെടുത്തിയില്ല. ബോക്‌സർ ആകാനുള്ള അവളുടെ സന്നദ്ധതയെക്കുറിച്ച് നിഖത് പറഞ്ഞപ്പോൾ നമുക്ക് മടിയുമുണ്ടായിരുന്നില്ല. എന്നാൽ, ഒരു പെൺകുട്ടി ഷോർട്ട്സ് ധരിക്കേണ്ട സ്പോർട്സ് കളിക്കരുതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു’- ജമീൽ പറഞ്ഞു.

‘നിഖത് എന്ത് ആഗ്രഹിച്ചാലും ഞങ്ങൾ അവളുടെ സ്വപ്നത്തെ പിന്തുണയ്ക്കും. കഴിഞ്ഞ 2-3 വർഷമായി അവളുടെ പ്രിയപ്പെട്ട ബിരിയാണിയും നിഹാരിയും മോൾക്ക് നഷ്ടമായി. ക്യാമ്പിൽ നിന്ന് തിരിച്ചെത്തി, വീണ്ടും പരിശീലനം ആരംഭിക്കും മുമ്പ് 1-2 ദിവസം അവൾക്ക് ഇതൊക്കെ ഫുൾ കഴിക്കാം’- ജമീൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button