Latest NewsNewsIndia

ഹൈന്ദവ സംഘടനയില്‍പ്പെട്ടവരെ ഉള്‍പ്പെടെ ഭീകരര്‍ ലക്ഷ്യം വെച്ചേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കേരളത്തിലേയ്ക്ക് ഭീകരര്‍ എത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന്, തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അല്‍സലാം എന്ന ഭീകര സംഘടനയിലെ ആറുപേര്‍ എത്തിയേക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read Also:‘അംഗീകരിക്കാനാകില്ല’: നീന്തൽ കുളങ്ങളിൽ ‘ബുർക്കിനി’ ഉപയോഗിക്കുന്നത് തടയാൻ ഫ്രഞ്ച് സർക്കാർ, ഫണ്ടിം​ഗ് നിർത്തും

സംസ്ഥാന പോലീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലും അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കാനാണ് നിര്‍ദ്ദേശം. സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് ജനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മേഖലകളിലും പോലീസും സൈന്യവും സുരക്ഷ ശക്തമാക്കണം. ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ എന്ന വ്യാജേനയും സംഘമെത്താമെന്ന മുന്നറിയിപ്പും ഇന്റലിജന്‍സ് നല്‍കുന്നു.

ഹൈന്ദവ സംഘടനയില്‍പ്പെട്ടവരെ ഉള്‍പ്പെടെ ഭീകരര്‍ ലക്ഷ്യം വെച്ചേക്കാമെന്ന മുന്നറിയിപ്പും കേന്ദ്ര ഇന്റലിജന്‍സ് നല്‍കുന്നു. ആറംഗ സംഘവുമായി ബന്ധപ്പെട്ട രണ്ട് പേര്‍ നിലവില്‍ ബംഗളൂരുവിലെ ജയിലിലാണെന്നാണ് വിവരം. ഇവരില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചത്. സംഘത്തിലുള്ളവരെ കുറിച്ച് തമിഴ്‌നാട് ക്യുബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം തന്നെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരും ഇന്റലിജന്‍സ് വിഭാഗവും നല്‍കിയിട്ടുണ്ട്
.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button