ഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ഞെട്ടിച്ച് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് . കെജ്രിവാൾ ഏറെ കൊട്ടിഘോഷിച്ച റേഷൻ പദ്ധതിയുടെ വീട്ടുമുറ്റത്ത് റേഷൻ വിതരണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു. നിങ്ങൾക്ക് കേന്ദ്രം നൽകുന്ന പദ്ധതിയിൽ നിന്നെടുത്തു തോന്നിയ സ്കീം ഉണ്ടാക്കാൻ അധികാരമില്ലെന്ന് കോടതി വിധിച്ചു. മറ്റൊരു ഡോർസ്റ്റെപ്പ് ഡെലിവറി സ്കീം കൊണ്ടുവരാൻ ഡൽഹി സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഈ വാതിൽപ്പടി പദ്ധതിക്ക് കേന്ദ്രം നൽകുന്ന ധാന്യങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
കെജ്രിവാളിന്റെ സ്വന്തം ആശയം എന്ന നിലയില്‍ നടപ്പാക്കുന്ന വീട്ടുപടിക്കല്‍ ധാന്യം നല്കുന്ന ‘മുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജന’ എന്ന പദ്ധതിയ്ക്കെതിരെ ഡല്‍ഹി സര്‍ക്കാരി റേഷന്‍ ഡീലേഴ്സ് സംഘ് നല്കിയ പരാതിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഈ വിധി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സംഘി, ജസ്റ്റിസ് ജസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആം ആദ്മി സര്‍ക്കാരിന്റെ ഈ പരിപാടി അവരുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും റേഷന്‍ ഉടമകളുടെ സംഘം കോടതിയില്‍ പരാതിപ്പെട്ടു.
ഡല്‍ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘിയും ജസ്റ്റിസ് ജസ്മീത് സിങ്ങും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. വീട്ടുപടിക്കല്‍ റേഷന്‍ എന്ന പദ്ധതി നടപ്പാക്കേണ്ടത് സ്വന്തമായി ഉള്ള വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു. ‘ഡല്‍ഹി മന്ത്രിസഭയിലെ മന്ത്രിമാര്‍ ഇങ്ങിനെ ഒരു പദ്ധതി നടപ്പാക്കുന്നുവെന്ന് ആദ്യം ലഫ്റ്റ്നന്റ് ജനറലിനെ അറിയിക്കണം. അദ്ദേഹം ഇതിന്റെ സാധുത പരിശോധിക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും വിരുദ്ധാഭിപ്രായം ഉണ്ടെങ്കില്‍ അദ്ദേഹം അറിയിക്കും.’- ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.
ദേശീയ ഭക്ഷ്യ സുരക്ഷ നിയമം (എന്‍എഫ്എസ് എ) പ്രകാരം കേന്ദ്രറേഷന്‍ വിതരണം ചെയ്യേണ്ടത് റേഷന്‍ ഡീലര്‍മാരാണ്. അതിനെ മറികടന്ന് സ്വന്തം പദ്ധതിപ്പേരിട്ട് ഈ റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ആം ആദ്മി സര്‍ക്കാരിന്റെ നടപടി ശരിയല്ലെന്നും ഇത് 2015ലെ എന്‍എഫ്എസ്എ, ടിഡിപിഎസ് ഉത്തരവുകള്‍ക്കെതിരാണെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.
Post Your Comments