ഡൽഹി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ് ചാർജ് ചെയ്ത് സിബിഐ. ഉദ്യോഗാർത്ഥികളിൽ നിന്നും സ്ഥലം എഴുതി വാങ്ങി റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്തു കബളിപ്പിച്ച കുറ്റത്തിനാണ് സിബിഐ പുതിയ കേസെടുത്തിരിക്കുന്നത്.
ലാലുപ്രസാദ് യാദവുമായി ബന്ധപ്പെട്ട പതിനേഴോളം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. ഡൽഹി, ബീഹാർ എന്നിവിടങ്ങളിലെ വസ്തുക്കളിലാണ് റെയ്ഡ് നടന്നത്. യുപിഎ മന്ത്രിസഭയിൽ ലാലുപ്രസാദ് റെയിൽവേ മന്ത്രിയായിരുന്ന സമയത്തായിരുന്നു അഴിമതി നടന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലാലു പ്രസാദിനെ കൂടാതെ, അദ്ദേഹത്തിന്റെ മകൾ മിസ ഭാരതിയെക്കുറിച്ചും സിബിഐ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇപ്രകാരം സ്ഥലമെഴുതി നൽകി ജോലി ലഭിക്കാഞ്ഞതിനാൽ, ചിലർ പരാതിപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. എത്രത്തോളം ഭൂമി ലാലുപ്രസാദ് കൈവശപ്പെടുത്തിയിട്ടുണ്ട് എന്നതിന്റെ കണക്കുകളെടുക്കുകയാണ് സിബിഐ ഉദ്യോഗസ്ഥർ.
Post Your Comments