മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി തുടക്കുക. അല്‍പം ആവണക്കെണ്ണ എടുത്ത് ഇത് ചെറുതായി ചൂടാക്കി കഴുത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഒരു രാത്രി ഇത് ചെയ്തിട്ട് അടുത്ത ദിവസം രാവിലെ കഴുകിക്കളയാവുന്നതാണ്. ഇത് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ചെയ്യാം. കഴുത്തിലെ ചുളിവകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് ഇത്.
ആവണക്കെണ്ണയും ബദാം ഓയിലും മിക്‌സ് ചെയ്ത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മസ്സാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് തിളക്കവും ചുളിവകറ്റുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Read Also : ‘തീരുമാനം തെറ്റിയില്ല’: ഇന്ന് അവൾ ലോക ചാമ്പ്യനാണെന്ന് നിഖത് സറീൻ്റെ പിതാവ്
വെളിച്ചെണ്ണയും ആവണക്കെണ്ണയും ആണ് മറ്റൊന്ന്. രണ്ടും തുല്യ അളവില്‍ എടുത്ത് ഇത് കൊണ്ട് കഴുത്തില്‍ മസ്സാജ് ചെയ്യുക. ഇത് വട്ടത്തില്‍ ആണ് ചെയ്യേണ്ടത്. അരമണിക്കൂറിനു ശേഷം കഴുകിക്കളയേണ്ടതാണ്.
കറ്റാര്‍ വാഴയും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് കഴുത്തിലെ ചുളിവകറ്റാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നു. മുഖത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മത്തിന് മൃദുത്വവും ചുളിവകറ്റുന്നതിനും സഹായിക്കുന്നു.
Post Your Comments