റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാരിൽ നിന്നും 500 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 12 മുതലാണ് പിഴ ഈടാക്കി തുടങ്ങുക. അംഗീകൃത ടാക്‌സി ചാർജ് നയം പാലിക്കാത്ത നിയമ ലംഘകർക്ക് 3,000 റിയാലും പിഴ ചുമത്തും. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂണിഫോം ഡ്രൈവർമാർക്ക് നൽകാൻ ടാക്‌സി കമ്പനികളെ നിർബന്ധിക്കുന്നതാണ് പുതിയ നടപടി.
ടാക്‌സി ഡ്രൈവർമാർ പാലിക്കേണ്ട മറ്റ് നിബന്ധനകൾ
1. മെഡിക്കൽ പരിശോധന പാസാകണം.
2. ടാക്‌സി ജോലി ചെയ്യുന്നതിൽ നിന്നും തടയപ്പെടേണ്ട തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നേരത്തെ ഏർപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
3. അതോറിറ്റി അംഗീകരിച്ച പരിശീലന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
Post Your Comments