Latest NewsNewsLife StyleHealth & Fitness

ഉദരരോഗം ഇല്ലാതാക്കാൻ കായം

 

 

ഭക്ഷണത്തിൽ വെറുതേ രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന ഒരു പദാർത്ഥം മാത്രമല്ല അസാഫോറ്റിഡയെന്നും ഹിംഗെന്നും ഒക്കെ മറുപേരുള്ള കായം. ആരോഗ്യ സംരക്ഷണത്തിൽ വലിയ സ്ഥാനമുണ്ട് ഇതിന്.

ദിവസവും ഭക്ഷണത്തിൽ കായം ഉൾപ്പെടുത്തിയാൽ ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാവുകയേ ഇല്ല. വയറിൽ കൃമി ശല്യം കുറയ്ക്കുന്നതോടൊപ്പം അസഹ്യമായ വേദനകളെയും ഇല്ലാതാക്കുന്നു. ബി.പി ഉള്ളവർ കായം ചേർത്ത ഭക്ഷണം നന്നായി കഴിച്ചോളൂ. കായത്തിന് രക്തം നേർപ്പിക്കാനുള്ള കഴിവുണ്ട്. അതിനാൽ, ഇത് ബി.പി രോഗികൾക്ക് ഗുണകരമാണ്. ദിവസേന കായം കഴിക്കുന്നത് സിരകളിൽ രക്തം കട്ടപിടിക്കുന്ന പ്രശ്‌നം ഉണ്ടാക്കുന്നില്ല, ഇതും രക്തസമ്മർദം കുറയ്ക്കുന്നതിന് സഹായകമാകും.

ചുമയുടെ പ്രശ്‌നമുണ്ടെങ്കിൽ, കായം കഴിക്കുന്നത് ഗുണം ചെയ്യും. സാധാരണ ചുമ, വരണ്ട ചുമ, ഇൻഫ്‌ലുവൻസ, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങിയ രോഗങ്ങളെ കായം അകറ്റുന്നു. പയർവർഗങ്ങൾ, സാമ്പാർ, പച്ചക്കറികൾ മുതലായവയിൽ കായം ഉപയോഗിക്കാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായാൽ, കായം കുറച്ച് വെള്ളത്തിൽ കലർത്തി നെഞ്ചിൽ പുരട്ടുന്നതും ആശ്വാസം നൽകുന്നു. ഇതിനുപുറമെ, ചുമ, വില്ലൻ ചുമ, ആസ്മ മുതലായവയിൽ നിന്ന് ആശ്വാസം നേടാൻ കായം തേനിൽ ചാലിച്ച് കഴിച്ചാലും മതി.

ആർത്തവ സമയത്തെ അസഹനീയമായ വേദനയ്ക്ക് ശമനം ഉണ്ടാക്കാൻ കായത്തിന് കഴിയും. പ്രൊജസ്ട്രോൺ ഹോർമോൺ ഉത്പാദനത്തിന് സഹായിക്കുന്നതാണ് കായം. അത് രക്തയോട്ടം കൂടുതൽ സുഗമമാക്കുന്നു. ആർത്തവ സമയത്ത് വേദന കൂടുതലാണെങ്കിൽ ഒരു ഗ്ലാസ് മോരിൽ 2 നുള്ള് കറുത്ത ഉപ്പും 1 നുള്ള് കായവും ചേർത്ത് കുടിക്കുക.

കായം ശരീരത്തിലെ ആന്തരിക വീക്കം ഇല്ലാതാക്കുന്നു. സാധാരണയായി തലവേദനയുടെ പ്രശ്‌നം തലയിലെ ധമനികളിൽ വീക്കം മൂലമാണ്. അത്തരമൊരു സാഹചര്യത്തിൽ, ദിവസവും കായം കഴിക്കുന്നത് തലവേദനയുടെ പ്രശ്‌നത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കും. നിങ്ങൾക്ക് കടുത്ത തലവേദന ഉണ്ടെങ്കിൽ, ഒരു ഗ്ലാസ് വെള്ളത്തിൽ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തിൽ രണ്ടുതവണ കുടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button