ന്യൂഡൽഹി: കുത്തബ് മിനാര്‍ വിക്രമാദിത്യന്റെ സംഭാവനയാണെന്ന് മുന്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ മേധാവി. ഖുത്ബുദ്ദീൻ ഐബക്കാണ് കുത്തബ് മിനാര്‍ നിര്‍മ്മിച്ചതെന്ന വാദത്തെ പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സൂര്യനെ നിരീക്ഷിക്കുന്നതിനാണ് വിക്രമാദിത്യന്‍ കുത്തബ് മിനാര്‍ നിര്‍മ്മിച്ചതെന്നാണ് എ.എസ്.ഐ മുന്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മയുടെ വിശദീകരണം.
Read Also: ‘ഉടയാത്ത ഖദറും കറപുരണ്ട മനസ്സുമാണ് സുധാകരൻ’: എഎ റഹീം
‘കുത്തബ് മിനാര്‍ സത്യത്തില്‍ ഒരു സണ്‍ ടവര്‍ ആയിരുന്നു. അഞ്ചാം നൂറ്റാണ്ടിലാണ് മിനാറിന്റെ നിര്‍മ്മാണം നടന്നത്. ഇത് സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ പക്കലുണ്ട്. സൂര്യനെ നോക്കുന്നതിനാണ് ഈ നിര്‍മ്മിതി 25 ഇഞ്ച് ചരിച്ച് നിര്‍മ്മിച്ചത്. സൂര്യന്‍ ഭ്രമണം ചെയ്യുന്നതനുസരിച്ച് നിഴലുകള്‍ മാറുന്നത് കുത്തബ് മിനാറില്‍ നിന്ന് കൃത്യമായി നീരീക്ഷിക്കാം. കുത്തബ് മിനാറിന്റെ നിര്‍മ്മാണത്തിന് പിന്നില്‍, കൃത്യമായ ശാസ്ത്ര തത്വമുണ്ട്. വിക്രമാദിത്യന്‍ ഇതെല്ലാം പഠിച്ച് മനസിലാക്കിയിരുന്നു’- ധരംവീര്‍ ശര്‍മ പറഞ്ഞു.
Post Your Comments