ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ, 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപ കൂടിയതോടെ 19 ഗ്രാം സിലിണ്ടറിന് 2357.50 രൂപയായി. ഡോളർ വിനിമയത്തിലുണ്ടായ മാറ്റമാണ് വര്‍ദ്ധധനയ്ക്ക് കാരണമായി പറയുന്നത്.
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് ഈ മാസം ഏഴിന് 50 രൂപ കൂടിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ച് 2000 പിന്നിട്ടിരുന്നു.
Post Your Comments