ഇടുക്കി: വാഗമൺ ഓഫ്‌റോഡ് റേസിൽ പങ്കെടുത്ത കേസിൽ നടൻ ജോജു ജോർജ് ഇന്ന് ഇടുക്കി ആർ.ടി.ഒയ്ക്ക് മുമ്പിൽ ഹാജരായേക്കും. നോട്ടീസ് നൽകി ഏഴ് ദിവസത്തിനകം ഹാജരാകണമെന്നാണ് നിർദ്ദേശം. ഏഴു ദിവസത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ, ജോജുവിന്റെ ഡ്രൈവിങ്ങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചേക്കുമെന്നാണ് വിവരം.
ജോജുവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റാണ് മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകിയത്. സംഭവത്തിൽ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരേ കേസെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തത്.
ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചായായി അപകടങ്ങളുണ്ടാവുന്നതിനാൽ, ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
Post Your Comments