തിരുവല്ല: തുടർച്ചയായി പെയ്യുന്ന മഴയിൽ, തിരുവല്ലയിൽ കനത്ത കൃഷിനാശം. പെരിങ്ങര വരാല്‍ പാടശേഖരത്തിലെ 17 ഏക്കര്‍ വരുന്ന നെല്‍ക്കൃഷിയാണ് നശിച്ചത്. കൊയ്ത്തിന് പാകമായ നെല്‍ച്ചെടികളാണ് നശിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് കാരണം. നെല്‍ച്ചെടികള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചതിന് പിന്നാലെ, ഉച്ചയോടെ ശക്തമായ മഴയെത്തി. പാടത്ത് വെള്ളം നിറഞ്ഞതോടെ കൊയ്ത്ത് യന്ത്രം താഴ്ന്നു. ഇതോടെ കൊയ്ത്ത് നിര്‍ത്തി വെയ്‌ക്കേണ്ടി വരികയായിരുന്നു.
പാടത്തെ വെള്ളം ഒഴുക്കി വിടാനുള്ള മാര്‍ഗം ഇല്ലാതായതോടെ, നെല്ല് ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments