വെംബ്ലി: കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള മത്സരത്തിന് പന്തുരുളാൻ ഇനി 12 ദിനങ്ങൾ. നേരത്തെ, തിയ്യതിയും വേദിയും യുവേഫ പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന പോരാട്ടത്തിൽ, കോപ്പ അമേരിക്ക വിജയികളായ അർജന്റീനയും യൂറോ കിരീടം ചൂടിയ ഇറ്റലിയും ഇംഗ്ലണ്ടിലെ വെംബ്ലിയിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമബോളും ചേർന്നു നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റലി ഇംഗ്ലണ്ടിനെയും അർജന്റീന ബ്രസീലിനെയും തകർത്ത് ചാമ്പ്യൻമാരായത് കഴിഞ്ഞ ജൂലൈയിലാണ്. അർടെമിയോ ഫ്രാഞ്ചി ട്രോഫി എന്ന പേരിൽ 1985, 1993 വർഷങ്ങളിൽ സമാനമായ രീതിയിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കളുടെ മത്സരം നടന്നിരുന്നു.
Read Also:- കൊവിഡ് തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു? പുതിയ പഠന റിപ്പോർട്ട് പുറത്ത്
ഉദ്ഘാടന എഡിഷനിൽ ഫ്രാൻസ് ഉറുഗ്വേയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ 1993ൽ അർജന്‍റീനയും ഡെന്മാർക്കും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണയുടെ അർജന്‍റീന പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ കീഴടക്കുകയായിരുന്നു.
Post Your Comments