മലപ്പുറം: മലപ്പുറത്ത് പാണാമ്പ്രയിൽ യുവതികളെ മുഖത്തടിച്ച കേസില്‍ പ്രതി സി.എച്ച് ഇബ്രാഹീം ഷബീറിര്‍ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ മാസം 19 നകം അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണമെന്നായിരുന്നു നിർദ്ദേശം.
മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷററിന്റെ മകനാണ് ഇബ്രാഹീം ഷബീർ. അപകടകരമായ രീതിയിൽ കാറോടിച്ചതിനെ ചോദ്യം ചെയ്ത സ്കൂട്ടർ യാത്രികരായ പരപ്പനങ്ങാടി സ്വദേശിനികളായ അസ്‌ന, ഹംന എന്നിവരെ ഷബീർ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്.
ഏപ്രിൽ 16നാണ് സംഭവം. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലേക്ക് വരുകയായിരുന്ന ഇരുവരെയും പാണാമ്പ്രയിൽ എത്തിയപ്പോഴാണ് ഷബീർ മര്‍ദ്ദിച്ചത്.
Post Your Comments