KeralaLatest News

ഷെജിനും ജോയ്സ്‌നയും വിവാഹം രജിസ്റ്റര്‍ ചെയ്തു: വിവാദമായ കല്യാണത്തിന് സാക്ഷികളായി സിപിഎം നേതാക്കൾ

കോഴിക്കോട്: കോടഞ്ചേരിയില്‍ മിശ്ര വിവാഹിതരായതിന്റ പേരില്‍ വിവാദത്തില്‍ കുടുങ്ങിയ ഷെജിനും ജോയ്സ്നയും ഒടുവിൽ വിവാഹം രജിസ്റ്റര്‍ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു രജിസ്ട്രേഷന്‍. സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

ഇതര സമുദായക്കാരനായ ഷെജിന്‍ മകളെ തട്ടിക്കൊണ്ടുപോയതാണന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോയ്സ്നയുടെ പിതാവ് ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി യുവതിയുടെ മൊഴിപ്രകാരം തള്ളിക്കളഞ്ഞിരുന്നു.

വിവാഹം ലൗ ജിഹാദാണെന്ന തരത്തില്‍ വലിയ രീതിയിൽ കേരളത്തിലങ്ങോളമിങ്ങോളം ചർച്ചയായിരുന്നു. സമാനമായി പരസ്യപ്രസ്താവന നടത്തിയ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെതിരെ സിപിഎം നടപടിയെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button