KeralaLatest NewsNews

പാലക്കാട് റേഷൻ വിതരണത്തിൽ പാളിച്ച: ഇടപെടുമെന്ന് സപ്ലൈകോ

അടുത്ത ദിവസങ്ങളിൽ അരി നീക്കം വേഗത്തിലാകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

പാലക്കാട്: പാലക്കാട്ടെ റേഷൻ കടകളിൽ അരി കിട്ടാനില്ലെന്ന് പരാതി. സംഭരണ ശാലകളിൽ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷൻ വിതരണം തടസ്സപ്പെടുത്തുന്നത്. അരി നീക്കത്തിന് അടുത്ത ദിവസങ്ങളിൽ വേഗം കൂട്ടുമെന്ന് സപ്ലൈകോ അറിയിച്ചു. പാലക്കാട് താലൂക്കിൽ പലയിടത്തും റേഷൻ കടകളിൽ സ്റ്റോക്ക് കാലിയാണ്. സ്റ്റോക്ക് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ നിരന്തരം വിളിക്കാറുണ്ടെന്ന് റേഷൻ കടയുടമകൾ.

അടുത്ത ദിവസങ്ങളിൽ അരി നീക്കം വേഗത്തിലാകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പാലക്കാട് താലൂക്കില്‍ 167 റേഷന്‍ ക‍‍‍ടകളിലായി 1.77 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്. മുടങ്ങിയ വിഹിതം വാങ്ങാൻ ഈ മാസം അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്.

Read Also: ഒന്നര വർഷത്തിനകത്ത് അഞ്ചാമത്തെ മരണം: ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം മാറിയിട്ടില്ലെന്ന് വിടി ബൽറാം

ഏപ്രിലിലെ വിഹിതം ഇതുവരെ കിട്ടാത്തവരുണ്ട്. പാലക്കാട് താലൂക്കിലേക്ക് കഞ്ചിക്കോട് സംഭരണ ശാലയിൽ നിന്നാണ് അരി എത്തുന്നത്. ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യം കയറ്റിറക്കുന്നതിനെച്ചൊല്ലിയുള്ള തൊഴിലാളി തര്‍ക്കം പൂർണ്ണമായി പരിഹരിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button