ഭക്ഷണം കഴിക്കാനും ഇറക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടോൺസിലിറ്റിസ് വന്നാൽ ഉണ്ടാകുന്നത്. ടോൺസിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാനുളള വീട്ടുവൈദ്യം.
മുയൽചെവിയൻ വേരോടെ പറിച്ചെടുത്ത് നന്നായി വൃത്തിയാക്കി, ഇതിന്റെ നീരെടുത്ത് തൊണ്ടയിൽ പുരട്ടിയാൽ കഠിനമായ ടോൺസിലൈറ്റിസ് കുറയുക മാത്രമല്ല ആൻറി ബയോട്ടിക്കുകൾക്ക് പോലും നൽകാൻ കഴിയാത്ത സ്ഥിരമായ രോഗപ്രതിരോധ ശേഷി ലഭിക്കുകയും ചെയ്യും. വെള്ളം തൊടാതെ വേണം നീരെടുക്കാൻ, രോഗലക്ഷണം കാണുമ്പോൾ തന്നെ മുയൽ ചെവിയൻറെ നീര് തൊണ്ടയിൽ പുരട്ടണം. ത്രോട്ട് ഇൻഫെക്ഷൻ ഉൾപ്പെടെയുളള നിരവധി രോഗങ്ങൾക്കുളള ഒറ്റമൂലി കൂടിയാണ് മുയൽ ചെവിയൻ.
ലെമണിലെ വൈറ്റമിൻ-സി രോഗപ്രതിരോധശേഷി കൂട്ടുന്നതിലൂടെ ടോൺസിലൈറ്റിസിനെ തടയും. പഞ്ചസാര ഒഴിവാക്കിവേണം ലെമൺ ജ്യൂസ് തയ്യാറാക്കേണ്ടത്. രോഗാണുക്കളെ തടയാൻ തേനിന് കഴിയും. നാല് ടേബിൾ സ്പൂൺ തേൻ അഞ്ചു ഗ്ലാസ് തിളപ്പിച്ച് ആറ്റിയ വെളളത്തിൽ ചേർത്ത് ദിവസം രണ്ടോ മൂന്നോ തവണകളായി കഴിച്ചാൽ തൊണ്ടയിൽ നല്ല ആശ്വാസം അനുഭവപ്പെടും.
ഒനിയൻ മൂറിച്ച് ജ്യൂസാക്കി തൊണ്ടയിൽ പിടിക്കുന്നതും നല്ലതാണ്. സവാള ജ്യൂസ് ഗാർഗിൾ ചെയ്യുന്നതു കൊണ്ട് വളരെ വേഗത്തിലുളള ആശ്വാസം ലഭിക്കും. ഇളം ചൂടുവെളളത്തിൽ മഞ്ഞൾ ചേർത്ത് കുടിച്ചാൽ ടോൺസിലൈറ്റിസ് വേദന മാറും. ഇഞ്ചി തിളപ്പിച്ച് വെളളം കുടിക്കുന്നത് വളരെനല്ല ഫലം തരും.
അരഗ്ലാസ് ചൂടുവെളളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം പിഴിഞ്ഞ് ചേർത്ത്, അര ടിസ്പൂൺ മഞ്ഞൾ പൊടിയും രണ്ട് ടിസ്പൂൺ കല്ലുപ്പും ചേർത്ത്, നന്നായി തൊണ്ടയിൽ പിടിച്ച് ഉൾഭാഗത്തേക്കെത്തും വിധം ഗാർഗിൾ ചെയ്യുക.
Post Your Comments