തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Also:നടി ചേതന രാജിന്‍റെ മരണം: കോസ്മെറ്റിക് ക്ലീനിക്കിനെതിരെ കേസ്
അറബിക്കടലിനും കേരളത്തിനും മുകളിലായി നില്‍ക്കുന്ന ചക്രവാത ചുഴിയാണ് കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് കാരണമായത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിതീവ്ര മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും വിലക്കുണ്ട്.
അതേസമയം, 2022 മെയ് 17 മുതല്‍ മെയ് 21 വരെ കേരളത്തില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post Your Comments