
കോവളം: കർണാടകയിലെ ബെൽഗാമിലുണ്ടായ കാറപകടത്തിൽ കോവളം മുട്ടയ്ക്കാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. വെങ്ങാനൂർ പഞ്ചായത്തിലെ പനങ്ങോട് മുട്ടയ്ക്കാട് കിഴക്കേവിള വീട്ടിൽ ബിനു രാജയ്യൻ(44), ഭാര്യ ഷീന(38) എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ നവീൻ(17), നിമിഷ(14) എന്നിവർക്ക് പരുക്കേറ്റു. മുട്ടയ്ക്കാടുള്ള വീട്ടിൽ അവധിക്കാലം ചെലവിടുന്നതിനായി വരുംവഴിയാണ് അപകടം.
ഞായറാഴ്ച ഉച്ചയോടെ ശങ്കേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. കാറിന്റെ വലതുഭാഗം പൂർണമായും തകർന്നു. കാറോടിച്ചിരുന്ന ബിനു സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ബെൽഗാമിലെ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന ഷീന തിങ്കളാഴ്ച രാത്രി എട്ടോടെ മരിച്ചു.
ഇടത് കൈയ്ക്ക് ഒടിവേറ്റ നിവിനെയും ശരീരത്തിൽ ഇടിയേറ്റ നിമിഷയെയും പോലീസാണ് ബെൽഗാമിലെ ആശുപത്രിയിലെത്തിച്ചത് .
പോസ്റ്റുമോർട്ടത്തിനു ശേഷം ചൊവ്വാഴ്ച സന്ധ്യയോടെ ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. സംസ്കാരം നടത്തി.
Post Your Comments