സൗന്ദര്യ സംരക്ഷണത്തിൽ വില്ലനാവുന്ന അവസ്ഥകളിൽ ഒന്നാണ് പലപ്പോഴും ചർമ്മത്തിലെ ചുളിവുകൾ. ഇത് ഇല്ലാതാക്കുന്നതിനായി പല വിധത്തിലുള്ള മാർഗ്ഗങ്ങളും മേക്കപ്പും എല്ലാം പലരും പരീക്ഷിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള മാർഗ്ഗങ്ങളെല്ലാം ചർമ്മത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം മാർഗ്ഗങ്ങൾക്ക് പകരം എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനാണ് ശ്രമിക്കേണ്ടത്. അതിൽ ഒന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണ ഉപയോഗിച്ച് മുഖത്തെ ചുളിവും മറ്റ് സൗന്ദര്യ പ്രതിസന്ധികളും നമുക്ക് മാറ്റാവുന്നതാണ്. ആവണക്കെണ്ണ എങ്ങനെ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം.
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ആവണക്കെണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിനായി ആദ്യം മുഖം നല്ലതു പോലെ കഴുകുക. അൽപ്പം ആവണക്കെണ്ണ കയ്യിൽ എടുത്ത് ഇത് മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. രാത്രി മുഴുവൻ ഇത് മുഖത്തുണ്ടാവണം. രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികൾക്കും മുഖത്തേയും കഴുത്തിലേയും ചുളിവിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ബദാം ഓയിലും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കുന്നത് ചർമ്മത്തിന് നല്ല തിളക്കം നൽകുന്നതോടൊപ്പം ചർമ്മത്തിന്റെ ചുളിവിനെ ഇല്ലാതാക്കുന്നതിനും സഹായിക്കും. മാത്രമല്ല, ഇത് അകാല വാർദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കും.
വെളിച്ചെണ്ണയും ആവണക്കെണ്ണയും തുല്യ അളവിൽ എടുത്ത് മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂറെങ്കിലും ചുരുങ്ങിയത് മുഖത്തുണ്ടാവണം. ചർമ്മത്തിൽ വട്ടത്തിൽ നല്ലത് പോലെ മസ്സാജ് ചെയ്യാൻ ശ്രദ്ധിക്കണം. അരമണിക്കൂറിനു ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകാൻ ശ്രമിക്കുക. ഇത് മുഖത്തെ ചുളിവിനെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നു.
നാരങ്ങനീരും ആവണക്കെണ്ണയും ഇത്തരത്തിൽ ചർമ്മത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത്തരത്തിൽ ചെയ്യുന്നത് ചർമ്മത്തിലെ ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
Post Your Comments