അഹമ്മദാബാദ്: ഗ്യാന്‍വാപി മസ്ജിദിൽ ശിവലിംഗമില്ലെന്ന പ്രസ്താവനയുമായി അസദുദ്ദീന്‍ ഉവൈസി രംഗത്ത്. എല്ലാ മസ്ജിദുകളിലും ഉള്ളത് പോലെയുള്ള ജലധാരയാണ് എല്ലാവരും കണ്ടതെന്നും, അത് തുറന്നു പറയാൻ മോദിയെയോ യോഗിയെയോ ഭയക്കില്ലെന്നും ഉവൈസി പറഞ്ഞു.
‘എല്ലാ മസ്ജിദുകളിലും ഇത്തരത്തിലുള്ള ജലധാരകളുണ്ട്. ഇക്കാര്യം എന്തു കൊണ്ടാണ് കമ്മീഷണര്‍ കോടതിയെ അറിയിക്കാത്തത്. മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാനുള്ള കോടതി ഉത്തരവ് 1991ലെ നിയമത്തിന്റെ ലംഘനമാണ്’, ഉവൈസി വിമർശിച്ചു.
‘ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ താന്‍ ഇനിയും പ്രതികരിക്കും. എന്റെ മനഃസാക്ഷി വിറ്റിട്ടില്ലാത്തതിനാല്‍ ഞാന്‍ സംസാരിക്കും. എനിക്ക് അല്ലാഹുവിനെ മാത്രമേ ഭയമുള്ളൂ അല്ലാതെ ഏതെങ്കിലും മോദിയെയോ യോഗിയെയോ അല്ല, അതുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. ബാബാ സാഹേബ് അംബേദ്കര്‍ രൂപപ്പെടുത്തിയ ഭരണഘടന എനിക്ക് ആവിഷ്കാര സ്വാതന്ത്ര്യം നല്കുന്നതിനാലാണ് സംസാരിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments