പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർദ്ധിയ്ക്കുമ്പോഴാണ് സ്ത്രീകളിൽ അമിത രോമ വളർച്ച ഉണ്ടാവുന്നത്. ഇതിനെ പ്രതിരോധിയ്ക്കാൻ ഇടയ്ക്കിടയ്ക്ക് വാക്‌സ് ചെയ്ത് കളയുന്നവർ ചില്ലറയല്ല. എന്നാൽ, വേദനയില്ലാതെ ഇത്തരത്തിലൊരു പ്രശ്നത്തെ നമുക്ക് നേരിടാവുന്നതാണ്. അതിനായി ചെയ്യേണ്ട ചില മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്ന ഒന്നാണ് മഞ്ഞൾ. മഞ്ഞളും പാലും ചേർന്ന മിശ്രിതമാണ് മറ്റൊന്ന്. ഒരു ടേബിൾ സ്പൂൺ മഞ്ഞളും അല്‍പ്പം പാലും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 25 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ രോമം പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഏത് പ്രതിസന്ധിക്കും പരിഹാരമാണ് ഇത്. നല്ലൊരു വാക്സ് ആണ് പഞ്ചസാരയും തേനും. പാർശ്വഫലങ്ങളില്ലാതെ രോമത്തെ മുഴുവനായി ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ തേൻ അല്പം നാരങ്ങ നീര്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഈ മിശ്രിതം എല്ലാം കൂടി 3 മിനിട്ടോളം ചൂടാക്കുക. തണുത്തതിനു ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ രോമവളർച്ചയും ഫലപ്രദമായി നേരിടുന്നു.
മുട്ട ഫേസ് മാസ്ക് ആണ് മറ്റൊന്ന്. മുട്ടയുടെ വെള്ള മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. ഇത് പൂർണ്ണമായും രോമത്തെ ഇല്ലാതാക്കി രോമവളർച്ച കുറക്കുന്നു. മുകളിൽ പറഞ്ഞ മാർഗ്ഗങ്ങൾക്കൊന്നും തന്നെ പാർശ്വഫലങ്ങൾ ഇല്ല എന്നതാണ് സത്യം. സൗന്ദര്യസംരക്ഷണത്തിന് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് നാരങ്ങ നീരും തേനും. ഇത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. നാരങ്ങ നീരും തേനും 15 മിനിട്ടോളം മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കാം. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ചെയ്യുക. ഇത് ഉടൻ തന്നെ ഫലം നൽകുന്നതാണ്.
Post Your Comments