Latest NewsNewsIndiaCrime

അമ്മയുടെ മൃതദേഹം വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്തു : മകൻ പോലീസ് പിടിയിൽ

86 കാരിയായ ഷെമ്പകത്തിന്റെ മൃതദേഹമാണ് ഇളയമകന്‍ സുരേഷ് ഇത്തരത്തില്‍ വീട്ടില്‍ സൂക്ഷിച്ചത്

ചെന്നൈ: അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളില്‍ മൂടി സൂക്ഷിച്ച്‌ മകന്‍. അമ്മ എപ്പോഴും കൂടെവേണമെന്ന ആഗ്രഹം കാരണം കോണ്‍ക്രീറ്റ് മിശ്രിതം ഉപയോ​ഗിച്ച്‌ ബാരല്‍ അടച്ചാണ് മകന്‍ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത്.

തമിഴ്നാട്ടിലാണ് സംഭവം. 86 കാരിയായ ഷെമ്പകത്തിന്റെ മൃതദേഹമാണ് ഇളയമകന്‍ സുരേഷ് ഇത്തരത്തില്‍ വീട്ടില്‍ സൂക്ഷിച്ചത്. ഇയാളെ പൊലീസ് പിടികൂടി. മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്യാൻ കാരണമെന്ന് സുരേഷ് പൊലീസിനോടു പറഞ്ഞു.

read also: പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങളും ഭീകരാക്രമണങ്ങളും തുടരുന്ന സാഹചര്യത്തില്‍ ചൈന ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു

വിവിധ രോഗങ്ങള്‍ കാരണം കുറച്ചു നാളുകളായി ഷെമ്പകം ചികിത്സയിൽ ആയിരുന്നു. ഷെമ്പകത്തെക്കുറിച്ചു വിവരങ്ങൾ ഒന്നും അറിയാത്തതിനാൽ അയൽവാസികൾ സുരേഷുമായി അകന്നു കഴിയുകയായിരുന്ന ഭാര്യയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സുരേഷിന്റെ മൂത്ത സഹോദരനോടു കാര്യം പറഞ്ഞു. എന്നാൽ, അന്വേഷിച്ചെത്തിയ സഹോദരനോട് അമ്മ രണ്ടാഴ്ച മുന്‍പു മരിച്ചതായും സംസ്കാരം നടത്തിയതായും സുരേഷ്  പറഞ്ഞു.

ഇതോടെ മൂത്ത സഹോദരന്‍ നീലാങ്കരയ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എത്തിയതോടെ ഷെമ്പകത്തിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ഉപയോഗിച്ച്‌ അടച്ചതായി സുരേഷ് വെളിപ്പെടുത്തുകയായിരുന്നു. സുരേഷ് തന്നെയാണ് ബാരല്‍ കാണിച്ചുകൊടുത്തതും. ബാരല്‍ തകര്‍ത്ത് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button