
കോഴിക്കോട്: കൂളിമാട് കടവ് പാലം തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ രംഗത്ത്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് എംകെ മുനീര്‍ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലത്തിന്റെ ബലക്ഷയത്തിനെ തുടര്‍ന്ന്, അന്നത്തെ പൊതുമാരമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്ത പോലെ, ഈ സംഭവത്തിലും കേസെടുക്കണമെന്നാണ് മുനീറിന്റെ ആവശ്യം.
‘ഇടുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്ന് വീഴുന്ന പാലത്തിന്റെ എണ്ണം കൂടിക്കൂടി വരികയാണ്. പാലാരിവട്ടം പാലം സുരക്ഷിതമായിരുന്നു എന്നാണ് ഇപ്പോഴും പറയുന്നത്. അന്ന് കോണ്‍ക്രീറ്റ് മാത്രമാണ് അടര്‍ന്നത്. മുന്‍ മന്ത്രിക്കെതിരായ രാഷ്ട്രീയ വിരോധമാണ് അന്നത്തെ കേസിന് ആധാരം. പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്തിയാല്‍ മന്ത്രിക്കെതിരെ കേസെടുക്കാം’ മുനീർ വ്യക്തമാക്കി.
സൗന്ദര്യ വർദ്ധക രംഗത്തേക്ക് റിലയൻസ്
അഴിമതിക്കേസുകളിലെ പ്രതി, എല്ലാത്തിനും നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുനീർ ആരോപിച്ചു. പാലം തകർന്നു വീണ സംഭവത്തിലെ പ്രധാനപ്രതിയും മുഖ്യമന്ത്രിയാണെന്ന് മുനീർ കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇതില്‍ പങ്കുണ്ടെന്നും പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ കാണിച്ച മാതൃക സര്‍ക്കാര്‍ ഇവിടെയും കാണിക്കുമോ എന്നും മുനീര്‍ ചോദിച്ചു.
Post Your Comments