സംസ്ഥാനത്ത് മാതൃമരണനിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ. മാതൃമരണത്തിന്റെ നിരക്ക് കുറച്ചു കൊണ്ടുവരാൻ പ്രസവ വാർഡിൽ വൈദ്യ ദ്രുതകർമ്മ സേന എന്ന പുതിയ ആശയമാണ് അവതരിപ്പിക്കുന്നത്. ശാസ്ത്രീയ പരിശീലനം ലഭിച്ച ഒരാളെങ്കിലും 24 മണിക്കൂറും എല്ലാ ആശുപത്രികളിലും പ്രസവ വാർഡിൽ ഉണ്ടായിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
2017-19ലെ റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കുറവ് മാതൃമരണനിരക്ക് രേഖപ്പെടുത്തിയത് കേരളത്തിലാണ്. വൈദ്യ ദ്രുതകർമ്മ സേന എന്ന ആശയം കൂടുതൽ പ്രാവർത്തികമാക്കിയാൽ 2025 ഓടെ കേരളത്തിൽ മാതൃമരണനിരക്കിൽ കുറവ് വരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തെ മാതൃമരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിൽ നിർണായക നേതൃത്വം നൽകിയ കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയാണ് ഈ പുത്തൻ ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
Post Your Comments