Latest NewsNewsIndia

അസമില്‍ പ്രളയക്കെടുതി തുടരുന്നു, പാലവും റെയില്‍വേ പാളങ്ങളും ഒലിച്ചുപോയി: വീഡിയോ

ദിസ്പൂര്‍: അസമില്‍ പ്രളയക്കെടുതി രൂക്ഷം. 20 ജില്ലകളിലായി രണ്ടുലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശ്രമം അധികൃതർ തുടരുകയാണ്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍, റോഡുകളും, പാലവും, റെയില്‍വേ പാളങ്ങളും ഒലിച്ചുപോയി. ഹാഫ്‌ലോങ് റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളം കയറി.

 

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയമാണ് ദുരന്തത്തിന് കാരണമായത്. ഇതുവരെ അഞ്ചുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രളയത്തെത്തുടർന്ന് വിവിധ ഇടങ്ങളില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ദിമ ഹസാവോ ജില്ലയില്‍ പ്രളയത്തില്‍ പാലം ഒലിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം, അടുത്ത മൂന്ന് ദിവസം കൂടി അസമില്‍ അതിതീവ്രമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button