കറാച്ചി: പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങളും ഭീകരാക്രമണങ്ങളും തുടരുന്ന സാഹചര്യത്തില്‍ ചൈന ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു. കറാച്ചിയില്‍ ചൈന സ്ഥാപിച്ച കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരാണ് ആദ്യം സ്വദേശത്തേയ്ക്ക് മടങ്ങുന്നത്. ബലൂചിസ്ഥാന്‍ വനിത ചാവേറായി പൊട്ടിത്തെറിച്ച് മൂന്ന് ചൈനീസ് അദ്ധ്യാപകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ചൈനയുടെ തീരുമാനം.
കറാച്ചി സര്‍വകലാശാലയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിചെയ്തിരുന്ന മൂന്നുപേരടക്കം നാലുപേരാണ് സര്‍വകലാശാല പ്രവേശന കവാടത്തിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഒരു വര്‍ഷം മുമ്പ് ഒന്‍പത് ചൈനീസ് എന്‍ജിനീയര്‍മാര്‍ ജലവൈദ്യുത പദ്ധതി പ്രദേശത്തേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
2013 ലാണ് ചൈനയുടെ സിച്ചുവാന്‍ സര്‍വകലാശാലയും കറാച്ചി സര്‍വകലാശാലയും തമ്മില്‍ വിദ്യാഭ്യാസ സഹകരണത്തിന് ധാരണയായത്.
Post Your Comments