Latest NewsNewsIndia

ഗ്യാൻവാപിയിൽ കണ്ടത്​ ശിവലിംഗമല്ല, ടാങ്കിലെ ഫൗണ്ടൻ: കോടതിയുടേത് ഏകപക്ഷീയ നിലപാടാണെന്ന് മസ്​ജിദ്​ കമ്മിറ്റി

വാരാണസി: ഗ്യാൻവാപി മസ്​ജിദിൽ ശിവലിംഗം കണ്ടെത്തിതായി പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് മസ്​ജിദ്​ അധികൃതർ. നമസ്കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയി​ലെ വാട്ടർ ഫൗണ്ടനാണ് ഇതെന്നും മസ്​ജിദ്​ അധികൃതർ വാദിച്ചു. പള്ളിയിലും പരിസരത്തും ക്ഷേത്രത്തിന്​ ആധാരമായ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്ന്​ ആവശ്യപ്പെട്ട് നേ​രത്തേ,​ വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി രവികുമാർ ദിവാകർ കമ്മീഷനെ നി​യോഗിച്ചിരുന്നു.

തുടർന്ന്, നടത്തിയ പരിശോധനയിൽ​ സംഭരണിയിലെ വെള്ളം വറ്റിച്ച്, ശിവലിംഗം കണ്ടു ബോധ്യപ്പെട്ടതായി പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി​ പള്ളി സമുച്ചയം മുദ്രവെക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ, പരിശോധനയിൽ കണ്ടെത്തിയത്​ മുഗൾകാല നിർമ്മിതിയായ മസ്​ജിദിന്‍റെ വാട്ടർ ഫൗണ്ടന്‍റെ ഭാഗമാണെന്നും ഇതു വ്യക്തമാക്കി മേൽ​ക്കോടതിയെ സമീപിക്കുമെന്നും ഗ്യാൻവാപി മസ്​ജിദിന്‍റെ സംര​ക്ഷണച്ചുമതലയുള്ള അൻജുമൻ ഇൻതിസാമിയ മസ്​ജിദ്​ ജോ. സെക്രട്ടറി സയിൻ യാസീൻ വ്യക്തമാക്കി.

ഉത്തരവിറക്കി ഒരു വർഷം കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ഇല്ല: നടപടി സ്വീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ

കിണർ പോലുള്ള വലിയ ഫൗണ്ടന്​ അകത്താണ്​ കൊച്ചു ഫൗണ്ടൻ ഉള്ളതെന്നും ഇതു കണ്ടാണ്​ ശിവലിംഗമെന്ന്​ ആരോപിച്ചു പരാതിക്കാരൻ​ കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോടതി ഇക്കാര്യത്തിൽ ഏകപക്ഷീയ നിലപാടാണ്​ കൈക്കൊണ്ടതെന്നും കോടതി തന്നെ നിയോഗിച്ച നിഷ്പക്ഷ കക്ഷിയായ കമ്മീഷണറെ വിട്ട്,​ മസ്​ജിദിനു മേൽ അവകാശവാദം ഉന്നയിക്കുന്ന വിഭാഗത്തി​ന്‍റെ പരാതിക്കു വഴങ്ങുകയായിരുന്നുവെന്നും യാസീൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button