ദേശീയതലത്തിൽ ഏറെ പരാജയപ്പെട്ടു നിൽക്കുന്ന കോൺഗ്രസ് പാർട്ടിയെ മുന്നോട്ട് നയിക്കാൻ വേണ്ട കാര്യങ്ങൾ ചർച്ച ചെയ്ത ചിന്തൻ ശിബിരത്തിലെ പ്രമേയങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ‘എല്ലാവരും നടന്നും ഇരുന്നും കിടന്നും ഒക്കെ ചിന്തിച്ചു, ഒടുവിൽ ആ സത്യം ബോധ്യപ്പെട്ടു. കോൺഗ്രസിനെ രക്ഷിക്കാൻ രണ്ടേ രണ്ടു വഴിയേ ഉള്ളൂ. ഒന്ന് രാഹുൽ ഗാന്ധിയെ വീണ്ടും പ്രസിഡന്റാക്കുക. രണ്ട് ഇവിഎം ഉപേക്ഷിച്ച് ബാലറ്റ് പേപ്പർ തിരികെ കൊണ്ട് വരിക’- എന്ന് സന്ദീപ് കുറിക്കുന്നു.
പോസ്റ്റ് പൂർണ്ണ രൂപം,
എല്ലാവരും നടന്നും ഇരുന്നും കിടന്നും ഒക്കെ ചിന്തിച്ചു. കൂട്ടായും ഒറ്റക്കും ചിന്തിച്ചു.
ഒടുവിൽ ആ സത്യം ബോധ്യപ്പെട്ടു. കോൺഗ്രസിനെ രക്ഷിക്കാൻ രണ്ടേ രണ്ടു വഴിയേ ഉള്ളൂ. ഒന്ന് രാഹുൽ ഗാന്ധിയെ വീണ്ടും പ്രസിഡന്റാക്കുക. രണ്ട് ഇവിഎം ഉപേക്ഷിച്ച് ബാലറ്റ് പേപ്പർ തിരികെ കൊണ്ട് വരിക. ചിന്തൻ ശിബിരം തീർന്നു. ശുഭം. അങ്ങനെ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയി.
Post Your Comments