തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്.
കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടത്തിയിരുന്നു.
കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ മത്സ്യബന്ധനം പാടില്ല എന്നായിരുന്നു മുന്നറിയിപ്പ്. ഇത് മറികടന്നാണ് ഇവർ കടലില്‍ പോയത്.
Post Your Comments