കൊളംബോ: വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപങ്ങളെക്കുറിച്ചും ചൈനയില്‍ നിന്നും ശ്രീലങ്ക കടമെടുത്തതിനെക്കുറിച്ചും പ്രതികരിച്ച് ശ്രീലങ്കന്‍ എം.പി. സമാഗി ജന ബലവേഗയ പാര്‍ട്ടി നേതാവും പ്രതിപക്ഷ എം.പിയുമായ ഹര്‍ഷ ഡി സില്‍വയാണ് ചൈനീസ് കടക്കെണി വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Read Also: മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍
‘സംഭവിച്ചത് എന്തായാലും സംഭവിച്ചു. അക്കാര്യങ്ങളൊന്നും നമുക്ക് മാറ്റാന്‍ കഴിയില്ല. കടക്കെണിയില്‍ നിന്നും എങ്ങനെ പുറത്തുവരാം എന്നതിന്റെ വഴി നോക്കുക, എന്നതാണ് നമുക്ക് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം. നമുക്ക് ഇത് റീസ്ട്രക്ചര്‍ ചെയ്യേണ്ടതുണ്ട്. ചൈനീസ് അധികൃതരുമായി സംസാരിച്ച് ഇതിനൊരു പരിഹാരത്തിലെത്തേണ്ടതുണ്ട്’- ഹര്‍ഷ ഡി സില്‍വ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.
Post Your Comments