ശാരീരിക വ്യായാമത്തെ കുറിച്ച് പരിഗണിക്കുമ്പോള്‍ മേലനങ്ങാതെ ഇരിക്കുന്നതിന്റേയും ഒട്ടും വ്യായാമം ചെയ്യാത്തതിന്റേയും അനന്തര ഫലങ്ങളെക്കുറിച്ചാണ് ഒരുപാടു സംസാരിച്ചു കേട്ടിട്ടുള്ളത്.
എന്നാല്‍, അധികമായാല്‍ അമൃതും വിഷം എന്നു പറയാറുള്ളത് വ്യായാമത്തിന്റെ കാര്യത്തിലും ശരിയാണ്. ഒട്ടും വ്യായാമമില്ലാതെ ഇരിക്കുന്നത് കൊണ്ടു ദോഷഫലങ്ങളുള്ളതു പോലെ, അമിത വ്യായാമം കൊണ്ടു വരാവുന്ന പ്രശ്‌നങ്ങള്‍ കൂടിയുണ്ട്.
ശരിയായ രീതിയില്‍ ചെയ്യുമ്പോഴേ ഏതു ചലനവും ഒരു ഔഷധമായി പരിഗണിക്കപ്പെടാനാകൂ.
വ്യായാമം തീര്‍ച്ചയായും രക്തചംക്രമണം മെച്ചപ്പെടുത്താനും വിഷവസ്തുക്കളെ അകറ്റുന്ന ശരീരത്തിലെ മാലിന്യ നിര്‍മാര്‍ജന യൂണിറ്റ് ആയ ലിംഫാറ്റിക് സിസ്റ്റത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നുണ്ട് എന്നതു ശരിയാണ്.
എന്നാല്‍, അമിത പരിശീലനം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ തളര്‍ത്തുകയും നിങ്ങളുടെ ഹൃദയത്തെ ആയാസപ്പെടുത്തുകയും ചെയ്യും. അതേസമയം, വ്യായാമം അപര്യാപ്തമായ തോതിലായെന്ന പോലെ അമിത വ്യായാമവും ശാരീരികാരോഗ്യത്തെ വികലമാക്കുകയും ഹൃദയത്തില്‍ അധിക സമ്മർദ്ദം ഏല്‍പിക്കുകയും ചെയ്യുന്നുണ്ട്.
ദീര്‍ഘകാലം തീവ്ര ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ മധ്യവയസ്സിലെത്തുമ്പോഴേക്കും കൊറോണറി ആര്‍ടെറി കാല്‍സിഫിക്കേഷന് (സി.എ.സി) അടിപ്പെടാന്‍ ഏറെ സാധ്യതയുണ്ട്.
Post Your Comments