കോഴിക്കോട്: ജംഷീദിന്റെ മരണത്തിൽ പ്രതികരണവുമായി കുടുംബം. ജംഷീദ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതാണെന്ന സുഹൃത്തുക്കളുടെ വാദം പാടെ തള്ളുകയാണ് കുടുംബം. ഇതിന് കാരണങ്ങളും ഇവര്‍ നിരത്തുന്നു. ജംഷീദ് ട്രെയിനിന് മുന്നില്‍ ചാടിയതാണെങ്കില്‍ മൃതദേഹത്തില്‍ ഗുരുതര പരുക്കുകള്‍ കാണേണ്ടതാണെന്നും എന്നാല്‍, മൃതദേഹത്തില്‍ കാര്യമായ പരുക്കുകളില്ലെന്നും കുടുംബം ഉന്നയിച്ചു. മാത്രമല്ല, മൃതദേഹം കിടന്നത് പാളത്തിലെ ഇരുമ്പ് റാഡുകള്ക്കുള്ളിലാണെന്നും കുടുംബം പ്രതികരിച്ചു.
Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി
‘മൊബൈല്‍ ഫോണ്‍ ബെംഗളൂരുവിലെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ജംഷീദ് എറിഞ്ഞ് പൊട്ടിച്ചെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍, നമ്പറില്‍ വിളിച്ചാല്‍ കിട്ടുന്ന റെക്കോര്‍ഡിഡ് മറുപടി മലയാളത്തിലാണ്. ജംഷീദ് ബംഗളൂരുവിൽ വെച്ച് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറയുന്ന സുഹൃത്തുക്കള്‍ എത്രയും പെട്ടന്ന് അവനെ വീട്ടില്‍ തിരിച്ചെത്തിക്കുന്നതിന് പകരം രാത്രി റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയാണുണ്ടായത്. ഇതിലും ദുരൂഹതയുണ്ട്. അഫ്സല് എന്ന സുഹൃത്തിനൊപ്പം യാത്രപോകുന്നുവെന്ന് പറഞ്ഞാണ് ജംഷീദ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, ഇയാള്‍ നാട്ടില്‍ത്തന്നെയുണ്ടായിരുന്നു’- മാതാപിതാക്കൾ പ്രതികരിച്ചു.
Post Your Comments