തിരുവനന്തപുരം: തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തില്‍ മഴ കനക്കുന്നു. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതും കേരളത്തില്‍ കനത്ത മഴ തുടരാന്‍ കാരണമായെന്നാണ് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Read Also:ഭര്‍ത്താവിന്റെ കൂടെ പോലും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണ്ട: അഫ്ഗാൻ സ്ത്രീകളോട് താലിബാൻ
കേരളത്തില്‍ തിങ്കളാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മെയ് 17 മുതല്‍ 20 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം തിങ്കളാഴ്ച എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതേസമയം, വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് കനത്ത മഴ പെയ്തേക്കുമെന്നാണ് വിവരം.
Post Your Comments