ശരീരത്തിലെ വിഷാംശം നീക്കാനുള്ള പ്രധാന അവയവമാണ് കിഡ്‌നി. എന്നാൽ, കിഡ്‌നി പ്രശ്‌നങ്ങൾ അസാധാരണമല്ല. പലപ്പോഴും, ശരീരത്തിലെ ഈ അരിപ്പ തന്നെ രോഗകാരണമാകും. കിഡ്നി രോഗം വന്നാൽ, ഉടനെ തന്നെ നമ്മൾ ഡോക്ടറെ കാണുകയും ഗുളികയിൽ തുടങ്ങി ചിലപ്പോൾ ഓപ്പറേഷൻ വരെ നടത്താറുണ്ട്. എന്നാൽ, ഇനി അത് വേണ്ട. ചെറിയ പ്രശ്നങ്ങൾ ഒക്കെ നമുക്ക് വീട്ടിൽ ഇരുന്നു തന്നെ പരിഹരിക്കാൻ സാധിക്കും. ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗത്തിന് പരിഹാരം കാണാൻ.
125 ഗ്രാം ഇഞ്ചിയാണ് ഇതിനു വേണ്ടത്. ഇത് കഴുകി വൃത്തിയാക്കി മിക്‌സിയിൽ നല്ലപോലെ അടിയ്ക്കുക. തൊലി കളയണമെന്നില്ല. അടിച്ച ഇഞ്ചി ഒരു വൃത്തിയുള്ള വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടുക. അതിനു ശേഷം ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം തിളപ്പിയ്ക്കുക. വെള്ളം നല്ലപോലെ തിളപ്പിയ്ക്കണം. വെള്ളം നല്ലപോലെ തിളച്ചുകഴിയുമ്പോൾ ഈ ഇഞ്ചിക്കിഴി വെള്ളത്തിലിടണം. അതിനു ശേഷം പാത്രം അടച്ചു വയ്ക്കണം. പിന്നീട്, ഇത് കുറഞ്ഞ തീയിൽ അര മണിക്കൂർ വയ്ക്കുക.
ഇത് വാങ്ങിവച്ച് റൂം ടെംപറേച്ചറിൽ വച്ചു തന്നെ 5 മിനിറ്റ് തണുപ്പിയ്ക്കുക. ചൂടു മുഴുവനും പോകരുത്. തുടർന്ന്, കിഡ്‌നി പ്രശ്‌നമുള്ളയാളെ കമഴ്ത്തി കിടത്തി ഈ വെളളത്തിൽ തോർത്തോ അതുപോലുള്ള തുണിയോ മുക്കി, നടുവിന്റെ താഴ് ഭാഗത്തായി നിവർത്തിയിടുക. ഇത് അര മണിക്കൂറോളം ആവർത്തിക്കുക. പാത്രത്തിലെ വെള്ളത്തിന്റെ ചൂടു മുഴുവൻ ആറുവോളം ചെയ്യണം. ഇതിനു ശേഷം, എള്ളെണ്ണ കൊണ്ട് ഈ ഭാഗത്ത് പതിയെ മസാജ് ചെയ്യാം. കിഡ്‌നി പ്രശ്‌നങ്ങൾ ഒഴിവാക്കാനും കിഡ്‌നിക്ക് ആരോഗ്യം നൽകാനും ഇത് നല്ലൊരു വിദ്യയാണ്.
Post Your Comments